Publish Date: Mon, 08 Oct 2018 (15:13 IST)
Updated Date: Mon, 08 Oct 2018 (15:14 IST)
ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം തുടരുന്നു. തുല്യ സ്വാതന്ത്ര്യവും അവസരവും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിഷേധങ്ങള്‍ ഇനിയും കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് പ്രതിഷേധകര്‍ നല്‍കുന്നത്.
ചെങ്ങന്നൂരില്‍ നിന്ന് അടുത്ത ദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയില്‍ സിനിമാ താരങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേക്ക് നടക്കുന്ന യാത്രയിലാണ് സിനിമാ താരങ്ങള്‍ പങ്കെടുക്കുക.
നടന്‍ ദേവന്‍, കൊല്ലം തുളസി, ശ്രീ അയ്യപ്പന്‍ സീരിയലിനായി വേഷമിട്ട കൗശിക് ബാബു , സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ എന്നിവരും പ്രതിഷേധ യാത്രയില്‍ പങ്കെടുക്കും. നേരത്തേ നടിമാരായ ഭാമ, നവ്യാ നായര്‍ എന്നിവര്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നിരുന്നു.