Publish Date: Sat, 27 Oct 2018 (13:31 IST)
Updated Date: Sat, 27 Oct 2018 (13:33 IST)
ശബരിമല വിഷയത്തിൽ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണാണ് സന്നിധാനത്ത് നടന്നത്.
സ്ത്രീകളും പുരുഷന്മാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ അക്രമകാരികളായവരെ പൊലീസ് തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുന്നുമുണ്ട്.
അൻപത് വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ മലചവിട്ടിയാൽ അയ്യപ്പകോപമുണ്ടാകുമെന്നും അത് ആചാരങ്ങളുടെ ലംഘനമാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സന്താനലബ്ദി ഉണ്ടാകില്ലെന്ന് പന്തളം അമ്മ ശപിക്കുന്നു എന്ന പേരില്‍ വ്യാപകമായ പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്.
എന്നാൽ 2017 നവംബർ 17ന് മരണമടഞ്ഞ അമ്മ തമ്പുരാട്ടിയുടെ ഫോട്ടോ പതിപ്പിച്ചാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് കർശന താക്കീത് നൽകിയിട്ടുണ്ട്.