Publish Date: Fri, 01 Jun 2018 (20:14 IST)
Updated Date: Fri, 01 Jun 2018 (21:30 IST)
നടൻ റിസബാവക്കെതിരെ എറണാകുളം മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 11 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിച്ചെന്നുകാട്ടി കൊച്ചി എളമക്കര സ്വദേശി സാദിക്ക് നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.
കേസിൽ തുടർച്ചയായി കോടതിയിൽ റിസബാവ ഹാജരാകാതെ വന്നതോടെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പരാതിക്കാരനായ സാദിക്കിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരില്‍ റിസബാവ 11 ലക്ഷം രൂപ കടമായി വാങ്ങി.
പണം തിരികെ ചോദിച്ചപ്പോൾ അവധി പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും പിന്നീട് 2015 ജനുവരിയിൽ നൽകിയ ചെക്ക് 71 ദിവസത്തിനു ശേഷം ഹാജരാക്കിയപ്പോൾ ചെക്ക് മടങ്ങി എന്നുമാണ് സാദിക്ക് പരാതിയിൽ പറയുന്നത്.