‘ആത്മഹത്യാ നാടകം‘ പൊളിഞ്ഞു, സൌമ്യയുടെ കാമുകന്മാർക്ക് കൊലപാതകത്തിൽ പങ്കില്ല?

എല്ലാവരേയും കൊന്നശേഷം ‘ആത്മഹത്യ’ ചെയ്യാൻ സൌമ്യ തീരുമാനിച്ചു!

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (14:54 IST)
പിണറായിയിൽ മാതാപിതാക്കളെയും മൂത്ത മകളെയും കൊലപ്പെടുത്തിയത് പുതിയ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണെന്ന് സൌമ്യയുടെ വെളിപ്പെടുത്തൽ. കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ സൌമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവറാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. 
 
ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് വ്യക്തം. അതേസമയം, കൊലപാതകത്തിൽ സൌമ്യയുടെ കാമുകന്മാർക്ക് പങ്കില്ലെന്ന് പൊലീസ് പറയുന്നു. മൂന്നുപേരേയും കൊലപ്പെടുത്തിയത് സൌമ്യ ഒറ്റയ്ക്കാണ്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്.  
 
ആത്മഹത്യാ നാടകത്തിലൂടെ സൗമ്യ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമായി. അസ്വസ്ഥത കാട്ടി ചികിൽസ തേടിയാൽ തനിക്ക് കൊലപാതകങ്ങളിൽ പങ്കില്ലെന്ന് വരുത്തിതീർക്കാൻ ആകും എന്ന് സൌമ്യ ധരിച്ചു. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്നു വരുത്താനായിരുന്നു ശ്രമം. ഇതാണ് പൊളിഞ്ഞത്.  
 
മൂത്തമകളും മാതാപിതാക്കളും സൗമ്യയുടെ ഇതര ബന്ധങ്ങൾക്കു തടസമായതാണു കൊലയ്ക്കു പ്രേരിപ്പിച്ചത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ കൊലപാതക വിവരം അറിഞ്ഞിട്ടു മറച്ചുവെച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്

'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

ഹോർമുസ് കടലിടുക്ക് ഇനി പഴയനിലയിലേക്ക് തിരിച്ചുപോകില്ല, ഇനി മുതൽ ഇറാൻ നിയന്ത്രിക്കും, വ്യക്തമാക്കി ഇറാൻ സൈനിക വക്താവ്

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

അടുത്ത ലേഖനം
Show comments