Webdunia - Bharat's app for daily news and videos

Install App

'പല കാര്യങ്ങളും പറയാതെ മൂടിവെച്ചിരിക്കുകയാണ്, വൈകാതെ അതെല്ലാം പുറത്തുവിടും': പാർവതി തിരുവോത്ത്

'പല കാര്യങ്ങളും പറയാതെ മൂടിവെച്ചിരിക്കുകയാണ്, വൈകാതെ അതെല്ലാം പുറത്തുവിടും': പാർവതി തിരുവോത്ത്

Webdunia
ശനി, 3 നവം‌ബര്‍ 2018 (15:31 IST)
ഞാൻ പല കാര്യങ്ങളും പറയാതെ വെച്ചിട്ടുണ്ടെന്നും, അതൊക്കെ ഒരിക്കൽ പുറത്തുവിടുമെന്നും നടി പാർവതി തിരുവോത്ത്. താന്‍ സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതിനാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.
 
'സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നുമാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഡബ്ല്യൂ സി സി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു.
 
അടിസ്ഥാനപരമായ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിച്ചത്. അത് വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയല്ല. അഭിനേതാക്കളെ മോശമായി ചിത്രീകരിക്കാൻ പറയുന്നതല്ല. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെ'ന്നും പാർവതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞാന്‍ പ്രസിഡന്റായി ഇരിക്കുന്ന കാലത്തോളം ഫ്രീ പലസ്തീന്‍ ഉണ്ടാകില്ല, ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു

Kerala Weather: 'ദേ വീണ്ടും ന്യൂനമർദ്ദം'; പണിയാകുമോ?

ആണവക്കരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്ന് കിട്ടിയാൽ മതി, ട്രംപ് ശ്രമിക്കുന്നത് തടിയൂരാൻ?

എസ്.ബി.ഐയിൽ വമ്പൻ അവസരം; ജൂനിയർ അസോസിയേറ്റ് റിക്രൂട്ട്മെന്റ് 2026; ഓൺലൈനായി അപേക്ഷിക്കാം

അടുത്ത ലേഖനം
Show comments