അക്കൗണ്ടുകൾ കാണാനില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് പാർവതി തിരുവോത്ത്?
അക്കൗണ്ടുകൾ കാണാനില്ല, സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്കെടുത്ത് പാർവതി തിരുവോത്ത്?
Publish Date: Fri, 23 Nov 2018 (14:29 IST)
Updated Date: Fri, 23 Nov 2018 (14:30 IST)
ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്‌റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ നിന്ന് നടി പാർവതി തിരുവോത്തിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ അപ്രത്യക്ഷമായി. താൻ ഒരു ടെക് ബ്രേക്ക് എടുക്കാൻ പോകുകയാണെന്ന് കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തിൽ നടി പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് പ്രളയത്തെ തുടര്‍ന്ന് പാര്‍വ്വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സജീവമായിരുന്നു.
ഇപ്പോൾ താരത്തിന്റെ അക്കൗണ്ട് കാണാത്തതിൽ ആരാധകർ നിരാശയിലാണ്. പാര്‍വതി അന്നു പറഞ്ഞ ബ്രേക്കിന്റെ ഭാഗമായിട്ടായിരിക്കും അക്കൗണ്ടുകൾ അപ്രത്യക്ഷമായിരിക്കുന്നതെന്നാണ് ആരാധകര്‍ കരുതുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല.