മമ്മൂട്ടിയുടെ പരോള്‍ വിജയിച്ചോ?
ആദ്യം കിതച്ചു, പിന്നെ കുതിച്ചു! - ഫാമിലി ഏറ്റെടുത്ത് മമ്മൂട്ടിയുടെ പരോള്‍
Publish Date: Mon, 09 Apr 2018 (11:33 IST)
Updated Date: Mon, 09 Apr 2018 (11:34 IST)
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയൊരുക്കിയ മമ്മൂട്ടി ചിത്രം പരോളിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവന്നു. സമീപകാലത്തിറങ്ങിയ മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പരോള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പരോള്‍ ആദ്യദിനം സ്വന്തമാക്കിയത് 1 കോടി 4 ലക്ഷമാണ്.
ആദ്യദിനം കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. എന്നാല്‍, രണ്ടാംദിനം 2.7 കോടി രൂപ ചിത്രത്തിന് നേടാന്‍ കഴിഞ്ഞു. കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ സഖാവ് അലക്സിന്റെ കഥയാണ് പരോള്‍ പറയുന്നത്. കുടുംബത്തിനായി ജയിലില്‍ പോകേണ്ടി വന്ന അലക്സിന്റെ കഥയെ വരും ദിവസങ്ങള്‍ കുടുംബപ്രേക്ഷര്‍ എറ്റെടുക്കുമെന്നാണ് സൂചന.
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന് അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അപര്‍ണ
Publish Date: Mon, 09 Apr 2018 (11:33 IST)
Updated Date: Mon, 09 Apr 2018 (11:34 IST)