വിനയത്തിന്റെ ഓര്‍മ്മയായി ഓശാന!

ഇന്ന് ഓശാന ഞായര്‍

Webdunia
ഞായര്‍, 25 മാര്‍ച്ച് 2018 (11:31 IST)
ഇന്ന് ഓശാന ഞായര്‍. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.
 
കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ടു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാ‍ന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
 
കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും ഈന്തപ്പനയോലകളും കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.
 
യേശുവും ശിഷ്യന്മാരും ജറുസലേമില്‍ വന്ന ദിവസത്തെയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ എന്ന് അറിയപ്പെടുന്നത്. 
 
യേശുവും ശിഷ്യന്മാരും ജറുസലേമില്‍ എത്തിയപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും വഴിയോരത്ത് തടിച്ചു കൂടി ഓശാന (ഞങ്ങളെ രക്ഷിക്കൂ) എന്ന് വിളിച്ചു പറഞ്ഞതിനാലാണ് ഈ ദിവസത്തെ ഓശാന ഞായര്‍ എന്ന് വിളിക്കുന്നതെന്നാണ് വിശ്വാസം. ഓശാന എന്നാല്‍, ആപത്തില്‍ നിന്ന് രക്ഷിക്കൂ എന്നാണ് അര്‍ത്ഥമാക്കുന്നത്.
 
യേശു ജറുസലേമിലേക്ക് കടന്നുവന്നപ്പോള്‍ സൈത്തിന്‍ കൊമ്പുകള്‍ ആടിയുലഞ്ഞ് ദൈവപുത്രനെ സ്വാഗതം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ ഈ പുണ്യദിനത്തിന് പാം സണ്‍ഡേ എന്ന പേരും ലഭിച്ചു. മലയാളികള്‍ ഈ ദിനത്തെ കുരുത്തോല പെരുന്നാള്‍ എന്ന പേരിലും വിശേഷിപ്പിക്കുന്നു.
 
വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു. ആഷ് വെനസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു.
 
കരിക്കുറി പെരുന്നാള്‍, പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ എന്നിവയോടെയാണ് വാരാചരണം പൂര്‍ത്തിയാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാനില്‍ പോലീസുകാരന്‍ ഒരു മാസത്തേക്ക് യുവതിയെ വിവാഹം കഴിച്ചു; ഇറാനിലെ താല്‍ക്കാലിക വിവാഹ സമ്പ്രദായമായ സിഗെ എന്താണ്?

Gold Rate Today: സ്വർണവില പവന് 360 രൂപ വർധിച്ചു

കശുവണ്ടി കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടു

Sreenanda Death: മൃതദേഹം 1500 അടി താഴ്ചയിൽ, ചെങ്കുത്തായ മലയുടെ ഉള്ളിൽ; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ഇറാന്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍; ലെബനനില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാതെ ചര്‍ച്ചയ്ക്കില്ല

അടുത്ത ലേഖനം
Show comments