Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിനെ തള്ളി പത്മപ്രിയ; പാർവതി മത്സരിക്കാൻ സന്നദ്ധത അറിയിച്ചത് സെക്രട്ടറിയോട്

Webdunia
തിങ്കള്‍, 9 ജൂലൈ 2018 (20:09 IST)
അമ്മയേയും മോഹൻലാലിനേയും പ്രതിരോധത്തിലാക്കി പത്മപ്രിയയുടെ വെളിപ്പെടുത്തൽ. കമ്മറ്റിയിലേക്ക് മത്സരിക്കാൻ പാർവതി സെക്രട്ടറിയോടാ‍ണ് സന്നദ്ധത അറിയിച്ചത്. എന്നാൽ മത്സരിക്കുന്നതിൽ നിന്നും സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു എന്ന് പത്മപ്രിയ വ്യക്തമാക്കി. 
 
വിമൺ ഇൻ സിനിമ കളക്ടീവിൽ നിന്നും ആരും മത്സരിക്കാൻ മുന്നോട്ടുവന്നിരുന്നില്ല എന്ന മോഹൻലാലിന്റെ പ്രതികരണത്തിനു പിന്നാലെയാണ് താരത്തെ പ്രതിരോധത്തിലാക്കി പത്മപ്രിയ  രംഗത്ത് വന്നത്. 
 
അമ്മയിൽ നിന്നും രാജിവച്ചവർ നൽകിയ നൽകിയ രാജിക്കത്ത് താൻ കണ്ടതാണ് ഇത് ലഭിച്ചിട്ടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലകുന്നില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ജനറൽ ബോഡിയുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.
 
അമ്മയിൽ ജനാധിപത്യം ഇല്ല തീരുമാനങ്ങൾ എല്ലാം മുൻ‌കൂട്ടി എടുത്തതിന് ശേഷമാണ് ജനറൽ ബോഡി ചേരുന്നത്. അമ്മയുടെ ഷോയിൽ വിമൺ ഇൻ സിനിമ കളക്ടിവിലെ അംഗങ്ങളെ അപമാനിക്കുന്ന സ്കിറ്റ് തമാശയായി കാണാനാകില്ലെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

എല്ലാം കാണുക

ഏറ്റവും പുതിയത്

സുശാന്ത് സിങ്ങിൻ്റെ മാനേജർ ദിശ സാലിയാന്റെ മരണം: കേസ് സി.ബി.ഐക്ക് വിട്ട് ബോംബെ ഹൈക്കോടതി

എന്താണ് മഹാരാഷ്ട്രയിൽ നടക്കുന്നത്?, എസ്ഐആറിൽ പോയത് 2.9 കോടി വോട്ടർമാർ, വോട്ട്കൊള്ളയെന്ന് കോൺഗ്രസ്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെൻസി ഔട്ട് റീച്ച്, ആർഎസ്എസ് ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി ബിജെപി

തിരെഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയന്റെ വീശദീകരണങ്ങളില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് വിയോജിപ്പ്

യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിക്കാൻ സൂപ്പർ സോണിക് മിസൈലുകൾ, ഇറാന് റഷ്യൻ സഹായം?

അടുത്ത ലേഖനം
Show comments