Publish Date: Wed, 19 Sep 2018 (10:27 IST)
Updated Date: Wed, 19 Sep 2018 (10:27 IST)
സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ നടൻ ഫഹദ് ഫാസിൽ. സൈബർ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂൺ -11’ ന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ഹഫദ്.
ഇന്‍ഫോ പാർക്കിലായിരുന്നു പരിപാടി നടന്നത്. ഇരുവരേയും ഹർഷാരവത്തോടെയാണ് ടെക്കികൾ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്ന് നിർവഹിച്ചു. സൈബർ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം വേദിയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ നസ്രിയയെ അരികിലേയ്ക്കു ചേർത്തി നിർത്തിയായിരുന്നു ഫഹദിന്റെ പ്രസംഗം.