'ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി, എന്നിട്ടും അവൾ പോയില്ല, പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം'

'ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി, എന്നിട്ടും അവൾ പോയില്ല, പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണം'

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:51 IST)
'നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ !! ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി... അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി... വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു... പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല' -തിരുവനന്തപുരം സ്വദേശിയായ നന്ദുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മുമ്പും ക്യാൻസറിന്റെ ഓരോ ഘട്ടത്തിലും തളരാതെ ക്യാൻസറിനെ ചെറുത്ത് തോൽപ്പിച്ച അനുഭവ കഥകൾ നന്ദു ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരുന്നു. 
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
നമ്മൾ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കിൽ ക്യാൻസറിനെപ്പോലെ പ്രണയിക്കണം..എങ്ങനെയാണ് എന്നല്ലേ !!
ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാൻ നോക്കി...
അവൾ മുറുകെ പിടിച്ച ഭാഗം മുഴുവൻ വെട്ടി എറിഞ്ഞു നോക്കി...
വീണ്ടും പഴയതിനെക്കാൾ ശക്തമായ കീമോ ചെയ്തു നോക്കി...ആ കീമോയുടെ ശക്തിയിൽ ശരീരം മുഴുവൻ പിടഞ്ഞു...പല ഭാഗങ്ങളും തൊലി അടർന്നു തെറിച്ചു പോയി...ചുരുക്കി പറഞ്ഞാൽ ദ്രോഹിക്കാൻ പറ്റുന്നതിന്റെ പരമാവധി ദ്രോഹിച്ചു നോക്കി...എന്നിട്ടും അവൾ പോയില്ല..
ലോകത്തിലെ ഒരു പ്രണയജോഡിയും ഇങ്ങനെ ഇണയെ സ്നേഹിക്കില്ല...
 
ഇപ്പൊ ദേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം കേട്ടിട്ടാകും കാലിൽ നിന്ന് ശ്വാസകോശത്തിലേക്ക് അവൾ താമസം മാറാൻ തീരുമാനിച്ചത്...എന്ത് തന്നെയായാലും ഞാൻ ഇങ്ങനെ തന്നെ പുഞ്ചിരിച്ചു കൊണ്ട് ഇവിടെ ഉണ്ടാകും...ഞാൻ ഇനിയും അവളെ പുറത്തു ചാടിക്കാനുള്ള യുദ്ധത്തിൽ വ്യാപൃതനാണ്..
ഇതൊക്കെ ഒരു പനിയോ ജലദോഷമോ ആയി കാണാൻ തന്നെയാണ് എനിക്കിപ്പോഴും ഇഷ്ടം..
എത്ര നാൾ ജീവിച്ചു എന്നതിൽ അല്ല എത്ര സന്തോഷത്തോടെ ജീവിച്ചു എന്നതിൽ തന്നെയാണ് വിജയം...അങ്ങനെ നോക്കുമ്പോൾ എന്നെപ്പോലെ വിജയിച്ചവർ വളരെ വളരെ കുറവാണ്...ഇപ്പോഴും ജീവിച്ചിരിക്കുന്നത് തന്നെയാണ് ആ വിജയത്തിന്റെ തെളിവ്...
 
ഇനി മരണം മുന്നിൽ വന്ന് നിന്നാലും എന്റെ ആത്മവിശ്വാസം തകരില്ല...
വിജയം എന്റേത് തന്നെയാണെന്ന് എനിക്കറിയാം..
അഭിമന്യു പോലും അറിഞ്ഞുകൊണ്ടാണ് പദ്മവ്യൂഹത്തിൽ അകപ്പെട്ടത് എന്നാൽ ഞാൻ പൊടുന്നനെ കണ്ണടച്ചു തുറന്നപ്പോൾ പദ്മവ്യൂഹത്തിൽ അകപ്പെട്ട ആളാണ്..
എന്നിട്ടും പതറാത്ത എന്റെ മനസ്സ് തന്നെയാണ് എന്റെ ബലം !!
 
ജീവിതത്തിൽ കുഞ്ഞു കാര്യങ്ങൾക്ക് മനം മടുത്ത് പോകുന്നവർക്ക് ഒരു വെളിച്ചമാകാൻ എന്റെ ജീവിതം തന്നെയാണ് എനിക്ക് സമർപ്പിക്കാനുള്ളത്..
ഗാന്ധിജി പറഞ്ഞ പോലെ എന്റെ ജീവിതമാണ് എന്റെ സന്ദേശം...
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് നന്ദി...
 
Waiting for a Miracle

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യങ്ങൾക്ക് നിലവാരമില്ല, മിക്ക ഉത്തരങ്ങളും ഓപ്ഷൻ ബി: മറ്റൊരു പിഎസ്സി പരീക്ഷയിലും അട്ടിമറി സംശയം!

പാർട്ടി തിരുത്തിയത് തന്നെ !, തളിപറമ്പിലെ തോൽവിയെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം

ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ; 11 ജില്ലകളിലും മഴ മുന്നറിയിപ്പ്

Pinarayi Vijayan: 'പിണറായിക്കു ബാധകമാകുന്നതും സതീശനു ബാധകമല്ലാത്തതുമായ പ്രിവില്ലേജ് ആണിത്'

ജപ്പാന്‍ പ്രധാനമന്ത്രി തകായിച്ചിയെ 'കുഞ്ഞ് സഹോദരി' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments