ശബരിമല സ്‌ത്രീപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് നേരെ കൈയോങ്ങി മോഹൻലാൽ
ശബരിമല സ്‌ത്രീപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് നേരെ കൈയോങ്ങി മോഹൻലാൽ
Publish Date: Sat, 06 Oct 2018 (14:37 IST)
Updated Date: Sat, 06 Oct 2018 (14:39 IST)
ശബരിമല സ്‌ത്രീപ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് നേരെ കൈയോങ്ങി മോഹൻലാൽ. കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമപ്രവര്‍ത്തകരുടെ ശബരിമല ചോദ്യത്തിന് തമാശരൂപേണ മോഹൻലാൽ തല്ലാനോങ്ങിയത്.
ഇപ്പോൾ വിവാദമായി നിൽക്കുന്ന ശബരിമല വിഷയത്തെ സംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ തമാശ രൂപേണ കൈയോങ്ങിയ മോഹൻലാൽ വിഷയത്തിൽ മറുപടി പറയാതെയാണ് പോയത്.
അതേസമയം, താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ടെന്നും പ്രളയ ബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി അമ്മയുടെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ അഞ്ച് കോടി സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപ് വിഷയവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ഇത് സംബന്ധിച്ച് ഡബ്ല്യൂസിസി നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.