Publish Date: Wed, 10 Oct 2018 (12:07 IST)
Updated Date: Wed, 10 Oct 2018 (15:35 IST)
മീടൂ ക്യാമ്പയിനില്‍ മുകേഷിനെതിരെ നടി ടെസ് ജോസഫ് നടത്തിയ ആരോപണങ്ങള്‍ക്ക് പുറകെ മുകേഷിന്റെ ആദ്യ ഭാര്യ സരിത ഉയര്‍ത്തിയ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. മുകേഷ് കടുത്ത മദ്യപാനി ആണെന്നും അന്യസ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിരുന്നുവെന്നുമുള്ള ആരോപണങ്ങളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്ത പണത്തോട് ആർത്തിയുമുള്ള ആളാണ് മുകേഷ് എന്നും ഇങ്ങനെയുള്ള ആൾ എങ്ങനെ ജനങ്ങളെ സംരക്ഷിക്കും എന്നുമായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് സമയത്ത് സരിത ചോദിച്ചത്. മുകേഷിനെതിരെ മീ ടു വെളിപ്പെടുത്തൽ ഉയരുമ്പോൾ സരിതയുടെ പഴയ വാക്കുകളിൽ സത്യമുണ്ടെന്ന് തിരിച്ചറിയുകയാണ് സോഷ്യൽ മീഡിയ.
ക്രൂരനായ ഒരു ഭർത്താവാണ് മുകേഷ്, ആർക്കും ദഹിക്കാത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞതായിരുന്നു തങ്ങളുടെ ജീവിതമെന്നും സരിത ആരോപിച്ചിരുന്നു. ഗർഭിണിയായ ഭാര്യയെപ്പോലും ദേഹോപദ്രവമേൽപ്പിച്ച ഒരു ഭർത്താവാണോ സാമൂഹ്യസേവനം ചെയ്യാൻ പോകുന്നതെന്നും സരിത ചോദിച്ചിരുന്നു.