യോഗത്തിനു മുന്നേ പുറത്ത് വെച്ച് മമ്മൂട്ടി എല്ലാം നേരിട്ട് കേട്ടുവെന്ന് പാർവതി; മെഗാസ്റ്റാറിന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണമിത്

Webdunia
ചൊവ്വ, 2 ജൂലൈ 2019 (12:17 IST)
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാർഷിക യോഗം കഴിഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഡബ്ലുസിസി അംഗങ്ങളുടേയും അമ്മ അംഗങ്ങളുടേയും ഇടയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ മുൻ‌കൈ എടുത്തതും മമ്മൂട്ടി ആയിരുന്നു. 
 
സംഘടനയില്‍ നിന്നും പുറത്തുപോയവരെ അംഗത്വ ഫീസ് പോലും വാങ്ങാതെ തിരികെ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദിലീപ് കേസിൽ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് അമ്മയിൽ നിന്നും ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ് എന്നിവർ രാജിവെച്ച് പുറത്തു പോയിരുന്നു. ഇവരുടെ തിരിച്ചുവരവും അമ്മയുടെ ഭരണഘടന ഭേദഗതിയുമൊക്കെയായിരുന്നു ഇത്തവണത്തെ യോഗത്തിലെ പ്രധാന വിഷയങ്ങള്‍. 
 
വനിതാ സംഘടനയിലെ അംഗങ്ങളും അമ്മയിലെ അംഗങ്ങളുമായെല്ലാം ഇക്കാര്യം സംസാരിക്കാൻ മുൻ‌കൈ എടുത്തത് മമ്മൂട്ടി ആയിരുന്നു. തിരിച്ച് വരവിനെ കുറിച്ചും സ്ത്രീകളുടെ പ്രാധിനിത്യത്തെ കുറിച്ചുമെല്ലാം മമ്മൂട്ടിയും ജോയ് മാത്യുവും പാർവതി, രേവതി എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു. 
 
യോഗത്തിന് മുന്‍പ് മമ്മൂട്ടിയും ജോയ് മാത്യുവുമൊക്കെ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും  അവരുള്‍പ്പടെ അമ്മയിലെ അംഗങ്ങള്‍ കൂടുതലായി തങ്ങളുടെ നിലപാടിനെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.
 
പാര്‍വതിയും രേവതിയും മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെല്ലാം മമ്മൂട്ടി ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. അവരെ പിന്തുണച്ചതിനോടൊപ്പം തന്നെ അമ്മയുമായി സഹകരിച്ച് തന്നെ വനിതാ സംഘടന മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനുരഞ്ജനത്തിനുള്ള സാധ്യത തെളിഞ്ഞ് വന്നതോടെയാണ് മമ്മൂട്ടി പാർവതിയുമായി ചർച്ച നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments