Publish Date: Wed, 29 Jan 2020 (11:27 IST)
Updated Date: Wed, 29 Jan 2020 (11:29 IST)
പ്രൊഡക്ഷന്‍ കണ്ട്രോളര് കെ.ആര് ഷണ്മുഖം അന്തരിച്ചു. ചൊവ്വാഴച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിൽ ഷൺമുഖം പ്രവർത്തിച്ചിട്ടുണ്ട്. കെ.ആര് ഷണ്മുഖത്തെ കുറിച്ച് തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കെ. നാരായണ്‍ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
നിര്‍മ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു സൂപ്പര്‍ താരത്തെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വമാണ് കെ.ആര് ഷണ്മുഖം എന്നാണ് കുറിപ്പില്‍ പറയുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊന്നും ഒരിക്കലും മറക്കാനാകാത്ത വ്യക്തി കൂടിയാണ് ഷൺമുഖം.
ഫെയ്സ്ബുക്ക് പോസ്റ്റ്:
തേങ്ങാപ്പട്ടണം എന്ന തമിഴ് കേരള അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും മലയാള സിനിമലോകത്തിലേക്ക് എത്തിയ നെഞ്ചുറപ്പും …..തന്പോരിമയും…. ഉണ്ടായിരുന്ന നിര്‍മ്മാണ കാര്യദര്‍ശ്ശി…..
വാണിജ്യ സിനിമയില്‍ നിര്‍മ്മാതാവ് ആണ് അവസാനവാക്കെന്നു വിശ്വസിച്ചിരുന്ന…. നിര്‍മ്മാതാവിനു വേണ്ടി സംസാരിച്ചു ഏതു നായക നടനെയും വരുതിക്കു നിര്‍ത്തിയ വ്യക്തിത്വം….
തന്റെ വാക്കുകള്‍ ക്ക് മൂല്യം ഉണ്ടായിരുന്ന കാലത്തോളം മാത്രം സിനിമയില്‍ പ്രവര്‍ത്തിച്ച ….മാറുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി അറിഞ്ഞ സിനിമാ സ്നേഹി….
നാലു വര്‍ഷ ത്തോളംഅണ്ണനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്….. പ്രായവും അനുഭവും കൊണ്ട് ഒരുപാട് അറിവുകള്‍ ….പങ്കുവെച്ചിരുന്നു…..ജീവിതനുഭവങ്ങള്…എഴുതാം എന്ന് പറഞ്ഞപ്പോഴൊക്കെ ഒരു ചിരിയോടെ ….ഞാന്‍ എന്റെ തൊഴില്‍ ചെയ്തു…..അതിനപ്പുറം ഒന്നും രേഖപ്പെടുത്താന്‍ ഇല്ല എന്ന് പറഞ്ഞ…… നിഷ്കളങ്കനായ ഗ്രാമീണന്….
. മമ്മൂട്ടിക്കും മോഹന്‍ലാലിനും.. മറക്കാനാവില്ല. ഈ മനുഷ്യനെ….
ഷണ്മുഖനണ്ണന് ആരായിരുന്നു എന്ന് വ്യക്തമായി അറിയാവുന്നവരില് രണ്ടുപേരാണവര്‍….
.ഇനി മലയാള സിനിമയില്‍ ഒരു ഷണ്മുഖനണ്ണന് ഉണ്ടാകില്ല……
വാക്കുകള്‍ കൊണ്ട് സൂപ്പര്‍ സ്റ്റാറുകളെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കാണു കഴിയുക…….?.
പ്രണാമം….മലയാള സിനിമയിലെ എക്കാലത്തെയും വിലയുള്ള വാക്കുകള്‍ക്ക്……
ചിപ്പി പീലിപ്പോസ്
Publish Date: Wed, 29 Jan 2020 (11:27 IST)
Updated Date: Wed, 29 Jan 2020 (11:29 IST)