Webdunia - Bharat's app for daily news and videos

Install App

ചങ്കല്ല, ചങ്കിടിപ്പാണ് അർജന്റീന! - ഇത് മണിയാശാൻ തന്നെയോ?

ലോകകപ്പ് ആവേശം നെഞ്ചേറ്റി മണിയാശാൻ

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (12:01 IST)
ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും മുൻ‌പന്തിയിൽ തന്നെയുണ്ട്.  അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍.  
 
തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്‌ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
 
പോസ്റ്റ് കണ്ട അര്‍ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.
 
”ആശാനേ ഇനിയുള്ള 30 ദിവസം നിങ്ങളാണ് ഞങ്ങളുടെ ദൈവം…..കളി ഇല്ലാത്തപ്പോള്‍ കേരളം മുഴുവന്‍ കറന്റ് കട്ടാക്കിയാലും കുഴപ്പമില്ല.. കളി ഉള്ളപ്പോള്‍ കാറ്റത്ത് പോലും കറന്റ് കട്ടാക്കരുത്… പ്രത്യേകിച്ച് നമ്മുടെ ടീമിന്റെ കളി ഉള്ളപ്പോള്‍ പ്ലീസ്..” എന്ന് വൈദ്യുതവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നു ഒരാള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments