2026ലെ ലോകകപ്പ് വേദി ഫിഫ പ്രഖ്യാപിച്ചു. അമേരിക്ക മെക്സിക്കോ, ക്യാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായാവും 2026ലെ ലോകകപ്പിന് ആദിത്യം അരുളുക. ഇതാദ്യമായാണ് ലോകകപ്പിന് മുന്നു രാജ്യങ്ങൾ ചേർന്ന് ആദിത്യം വഹിക്കുന്നത്.
മൊറോക്കോയെ വോട്ടെടുപ്പിൽ പരാജയപ്പെടുത്തിയാണ് വടക്കേ അമേരിക്ക വേദിയായത്. ഫിഫ കോൺഗ്രസിൽ നടന്ന തിരഞ്ഞെടുപ്പിൽ വടക്കേ അമേരിക്കക്ക് 134 വോട്ടുകൾ ലഭിച്ചപ്പോൾ. മൊറോക്കോക്ക് ലഭിച്ചത് 64 വോട്ടാണ്.
ലോകകപ്പ് ടൂർണമെന്റിലെ കൂടുതൽ മത്സരങ്ങളും അമേരിക്കയിലായിരിക്കും നടക്കുക. ആകെ 80 മത്സരങ്ങലിൽ 60ഉം അമേരിക്കയിൽ നടത്താനാണ് തീരുമാനം. ബാക്കിയുള്ള ഇരുപത് മത്സരങ്ങളിൽ പത്ത് വീതം ക്യാനഡയിലും മെക്സിക്കോയിലും നടക്കും. നേരത്തെ രണ്ട് തവണ മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ടെങ്കിലും ക്യാനഡ ആദ്യമായാണ് ലോകകപ്പിന് ആദിത്യം വഹിക്കുന്നത്.