എന്റെ തലക്കും വേണം സംരക്ഷണം, തലയിൽ ആമത്തോടുമണിഞ്ഞ് നടന്നുനീങ്ങി കൊമോഡോ ഡ്രാഗൺ, വീഡിയോ !

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (17:37 IST)
പല്ലി വർഗത്തിൽപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ. ഏത് വലിയ ജീവിയെയും കൊന്ന് തിന്നാൻ കരുത്ത് ഇവക്കുണ്ട്. എന്നാൽ കൊമോഡോ ഡ്രാഗണിന്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ആമയുടെ തോട് തലയിലണിഞ്ഞാണ് കൊമോഡോ ഡ്രാഗണിന്റെ നടത്തം.
 
ആമത്തോട് തലയിൽ ഹെൽമെറ്റ് പോലെ അണിഞ്ഞ് നടക്കുന്നത് അത്ര സുഖകരമല്ല എന്ന് മനസിലാതോടെ കൊമോഡൊ ഡ്രാഗൺ ഇത് കുടഞ്ഞു കളയുന്നത് വീഡിയോയിൽ കാണാം. ആമയെ ഭക്ഷിച്ച ശേഷമാവാം ഇത് തോട് തലയിൽ എടുത്ത് അണിഞ്ഞത്. എന്തായാലും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി.
 
മൂന്ന് മീറ്ററോളം നീളവും 150 കിലോയോളം ഭാരവും കൊമോഡൊ ഡ്രാഗണുകൾക്ക് ഉണ്ടാവും. ഇതിന്റെ ഉമിനീരിൽ അൻപതോളം ബാക്ടിരിയകളാണ് ഉള്ളത്. ഇരയെ പിടിക്കുന്നാതിന് ഇതാണ് സഹായിക്കുന്നത്. കുതിരകളെ പോലും അകത്താക്കാനുള്ള ശേഷി ഇവക്കുണ്ട്. ഇന്തോനേഷ്യൻ  ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. മൂവായിരത്തോളം കൊമോഡോ ഡ്രാഗണുകൾ മാത്രമേ ഇപ്പോൾ ഭൂമിയിലൊള്ളു എന്നാണ് കണക്കുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനിയില്‍ ഒരു മാസം നടന്നത് 95 കോടിയുടെ സൗജന്യ യാത്ര

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മടിച്ചുനിൽക്കരുത്, തിരിച്ചടിക്കണം, അമേരിക്കയ്ക്ക് തിരിച്ചടി നൽകണമെന്ന് ഇറാനിലെ 290 എം പിമാരിൽ 180 പേരും!

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടികയില്‍ റഷ്യ ഇപ്പോഴും രണ്ടാമത് തന്നെ; ഇന്ത്യയുടെ സ്ഥാനം ഇതാണ്

ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് പൂര്‍ണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; 20% ടോള്‍ ഇടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി

അടുത്ത ലേഖനം
Show comments