Publish Date: Mon, 12 Oct 2020 (09:43 IST)
Updated Date: Mon, 12 Oct 2020 (09:55 IST)
ചെന്നൈ: നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഖുഷ്ബു തിങ്കളാഴ്ച ബിജെപിയിൽ അഗത്വം സ്വീകരിയ്ക്കും എന്ന് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരം നിലവിൽ ഡൽഹിയിലാണ് ഉള്ളത്. ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് ഡൽഹിയിൽ എത്തിയത് എന്നും ഇന്ന് ദേശീയ അധ്യക്ഷന്റെ സാനിധ്യത്തിലായിരിയ്ക്കും ബിജെപിയിൽ ചേരുക എന്നുമാണ് റിപ്പോർട്ടുകൾ.
അത്യാവശ്യ കാര്യങ്ങൾക്കാണ് ഡൽഹിയിൽ പോകുന്നത് എന്നും ഇപ്പോൾ പ്രതികരിയ്ക്കാനില്ല എന്നുമായിരുന്നു ചെന്നൈയിൽ ഖുഷ്ബു പ്രതികരിച്ചത്. ബിജെപിയിൽ ചേർന്നേക്കും എന്ന റിപ്പോർട്ടുകൾ നേരത്തെ ഖുഷ്ബു തള്ളിയിരുന്നു. ലോക്സഭ തെരെഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ ഉൾപ്പടെ ഖുഷ്ബുവിന് കോൺഗ്രസിനോട് അതൃപ്തി ഉണ്ടായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ അംഗീകരിച്ച് ട്വീറ്റ് ചെയ്തത് മുതൽ ഖുഷ്ബു കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായീരുന്നു.
വെബ്ദുനിയ ലേഖകൻ
Publish Date: Mon, 12 Oct 2020 (09:43 IST)
Updated Date: Mon, 12 Oct 2020 (09:55 IST)