‘വളർത്തി വലുതാക്കിയതിന്റെ കൂലിയായി അവർക്കു ദുഃഖം നൽകരുത്’ - ഇപ്പോഴും തെറ്റുകാർ കെവിനും നീനുവും തന്നെ?
കെവിനും നീനുവിനും അധിക്ഷേപം ചൊരിഞ്ഞ് ഒരുകൂട്ടം
Publish Date: Tue, 05 Jun 2018 (11:35 IST)
Updated Date: Tue, 05 Jun 2018 (11:36 IST)
കെവിന്‍റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇപ്പോഴും കേരളം മുക്തയായിട്ടില്ല. ആ ഞെട്ടലിൽ തന്നെയാണ് കെവിന്റേയും നീനുവിന്റേയും നാട്ടുകാർ. സമൂഹമാധ്യമത്തില്‍ ഇപ്പോഴും ഇരുവരുടെയും പ്രണയത്തെയും ജീവിതത്തെയും അപഹസിക്കുന്നവർ കുറവല്ല.
ലിറ്റി എലിസബത്ത് എന്നയാള്‍ തൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നത്തെ കേരളം എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിന് കീഴെ അസഭ്യവർഷങ്ങളുമായി കുറെ പേർ എത്തി. മാതാപിതാക്കൾക്കുണ്ടായ വിഷമത്തെയാണ് ഇപ്പോഴും ചിലർ പറയുന്നത്.
ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഒരുകൂട്ടര്‍ ഉയർത്തുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേട്ട് മൂക്കത്തു അവരെ കുറ്റം പറയുകയും അന്തംവിടുകയും ചെയ്ത് സമയത്താണ് കേരളത്തിൽ ആതിരയ്ക്കും കെവിനും അവരുടെ ജീവൻ നഷ്ടമായത്.