കെവിന് ഇറങ്ങിയോടാൻ കഴിയില്ലായിരുന്നു, അവനെ റോഡിൽ ഇറക്കികിടത്തുന്നത് കണ്ടു: അനീഷിന്റെ വെളിപ്പെടുത്തൽ

കെവിൻ ഇറങ്ങിയോടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല: അനീഷ്

Webdunia
ബുധന്‍, 30 മെയ് 2018 (11:55 IST)
കോട്ടയത്ത് കെവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കെവിന്റെ ബന്ധുവും സുഹ്രത്തുമായ അനീഷ്. കെവിന്റേത് കൊലപാതകമാണെന്ന് സംശയിക്കാവുന്ന മൊഴിയാണ് അനീഷ് നൽകിയിരിക്കുന്നത്. മൃതദേഹം കണ്ട തോട്ടിനടുത്തെ സ്ഥലത്ത് കെവിനെ ഇറക്കിക്കിടത്തുന്നത് കണ്ടുവെന്നാണ് അനീഷ് പറഞ്ഞിരിക്കുന്നത്. 
 
‘മര്‍ദനമേറ്റതിനാല്‍ താന്‍ ഏറേക്കുറെ അബോധാവസ്ഥയിലായിരുന്നു. മാത്രമല്ല കെവിന്‍ ഇറങ്ങിയോടി എന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.  മര്‍ദനമേറ്റ് പൂര്‍ണമായും തളർന്ന് പോയ കെവിന് എത്രയൊക്കെ കഷ്ടപ്പെട്ടാലും ഓടാൻ കഴിയുമായിരുന്നില്ല’ - അനീഷ് പറയുന്നു. 
 
തലയ്ക്കായിരുന്നു തനിക്ക് അടിയേറ്റത്. അതുകൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അനീഷ് പറഞ്ഞു. കെവിന്‍ ഓടിപ്പോയെന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന മൊഴിയാണ് അനീഷ് നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്ത്രീവിരുദ്ധ പരാമര്‍ശം; രമേശ് പിഷാരടിക്കെതിരെ മഹിളാ മോര്‍ച്ച പോലീസില്‍ പരാതി നല്‍കി

കേരള തെരഞ്ഞെടുപ്പ് 2026: ക്ഷേമം, തൊഴില്‍, സുരക്ഷാ വാഗ്ദാനങ്ങളുമായി വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികകള്‍

ജാമ്യമില്ല: സംവിധായകന്‍ രഞ്ജിത്തിന് തിരിച്ചടി

B1 Bridge Cost: യുഎസ് പൊളിച്ചുമാറ്റിയ ഇറാനിയന്‍ പാലത്തിന്റെ വില എത്രയെന്നറിയാമോ

അടുത്ത ലേഖനം
Show comments