നെഞ്ചുവേദന അഭിനയമോ? കൂകി വിളിച്ച് ജനം; ചിരിച്ച് കാണിച്ച് ഫ്രാങ്കോ

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (11:49 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്കു മുമ്പു ബിഷപിനെ പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന. കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
 
നെഞ്ചുവേദനയെ തുടർന്ന് ബിഷപിനെ കോട്ടയം മെഡിക്കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലന്നും യാത്ര ചെയ്തതിന്റെ ആണെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബിഷപിനെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിക്കു പുറത്തേക്കെത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് ജനക്കൂട്ടം സ്വീകരിച്ചത്. നെഞ്ചുവേദന അഭിനയമായിരുന്നോ എന്നും ചിലർ വിളിച്ച് ചോദിച്ചു. എന്നാൽ, ചിരിച്ചുകൊണ്ടായിരുന്നു ബിഷപ് പൊലീസ് വാഹനത്തിൽ കയറിയത്.
 
ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. ജാമ്യം നല്‍കണമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്ന ആളാണ് ബിഷപ്പ്, അതിനാല്‍ വിളിക്കുമ്പോള്‍ ഹാജരാകന്‍ തയ്യാറാണെന്നും കോടതിയില്‍ വാദിക്കും. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങടാ മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Plus Two Results : പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.97

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ചരിത്രപരമായ ക്ഷമാപണം; അടിമത്തത്തെ എതിർക്കാത്തതിൽ സഭയ്ക്കു തെറ്റിയെന്ന് ലിയോ പതിനാലാമൻ

പി.എസ്.സി പരീക്ഷ എഴുതി ജോലി കിട്ടിയ യുവതിയെ പിരിച്ചുവിട്ട് യുഡിഎഫ് സർക്കാർ

അടുത്ത ലേഖനം
Show comments