മണിയുടേത് ഒരു കൊലപാതകം?- സിബിഐയ്ക്ക് മൊഴി നൽകുമെന്ന് വിനയൻ
ക്ലൈമാക്സിനെ കുറിച്ച് പറയേണ്ടതെല്ലാം സി ബി ഐയ്ക്ക് മുന്നിൽ പറയും: വിനയൻ
Publish Date: Tue, 02 Oct 2018 (09:56 IST)
Updated Date: Tue, 02 Oct 2018 (09:57 IST)
നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയനിൽനിന്നും മൊഴിയെടുക്കാൻ സി ബി ഐ തീരുമാനിച്ചിരുന്നു. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ ക്ലൈമാക്സുമായി ബന്ധപ്പെട്ടാണ് വിനയന്റെ മൊഴി ശേഖരിക്കുക.
സിനിമ പുറത്തിറങ്ങിയ ശേഷം സി ബി ഐ വിളിച്ചിരുന്നുവെന്നും മൊഴി നൽകുമെന്നും വിനയൻ മനോരമ ഓൺലൈനോട് വ്യക്തമാക്കി. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്സിൽ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി ബി ഐയെ അറിയിക്കുമെന്ന് വിനയൻ പറയുന്നു.
‘ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ കലാഭവൻ മണിയുടെ ജീവചരിത്രമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. മരണത്തെ കുറിച്ചുള്ള അന്വേഷണം നടന്നതു കൊണ്ടാണ് ക്ലൈമാക്സ് അങ്ങനെ ചെയ്തതെന്നും വിനയൻ പറയുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് മനസിലായ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയുട്ടെണ്ടെന്നും വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും സിനിമ റിലീസാവുന്നതിനു മുൻപ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായത്.