‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’- മോഹൻലാലിന്റെ കരച്ചിൽ വന്ന മുഖം ഇപ്പോഴും ഓർമയുണ്ടെന്ന് ജഗദീഷ്

Webdunia
ശനി, 17 നവം‌ബര്‍ 2018 (11:38 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഒടുവിൽ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ സംഘടനയിൽ നിന്നും ദിലീപ് രാജി വെച്ചിരിക്കുകയാണ്. 
 
എന്നാൽ, ദിലീപിന്റെ രാജി തലവേദനയാക്കിയത് പ്രസിഡന്റ് മോഹൻലാലിനെ ആണ്. മോഹൻലാൽ കുറ്റാരോപിതനൊപ്പമാണെന്ന് വരെ വാർത്തകൾ വന്നിരുന്നു. എന്തിനും ഏതിനും മോഹൻലാലിന്റെ നേർക്കായിരുന്നു വിരൽ ചൂണ്ടപ്പെട്ടിരുന്നത്. എന്നാൽ, ഇത് താരത്തിന് ഏറെ മാനസിക സംഘർഷമാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ വ്യക്തത വരുത്തുകയാണ് ട്രഷററും നടനുമായ ജഗദീഷ്.
 
‘എന്റെ അടുത്തുതന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ’, എന്ന്. അതു നമുക്ക് ക്ലിയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയും ചെയ്തു’.–ജഗദീഷ് പറയുന്നു.
 
‘ഈയിടെ മോഹന്‍ലാല്‍ ഹിന്ദി സിനിമയ്ക്കായി മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചു. തമിഴ് പത്രത്തില്‍ വാര്‍ത്തയും വന്നു അദ്ദേഹം കുറ്റാരോപിതനൊപ്പമെന്ന് . ഇതെല്ലാം അദ്ദേഹത്തില്‍ വലിയ മാനസികവിഷമമാണ് ഉണ്ടാക്കിയത്.’- ജഗദീഷ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ മറ്റൊരു രാജ്യത്തിനും വില്‍ക്കുകയോ നല്‍കുകയോ ചെയ്യാത്ത ഏറ്റവും ശക്തമായ 5 ആയുധങ്ങള്‍ ഇവയാണ്

Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments