കീബോർഡിൽ അത്ഭുതങ്ങൾ ഉണ്ടാക്കുന്ന സംഗീതഞ്ജനാണ് സ്റ്റീഫൻ ദേവസി. സ്റ്റീഫൻ ദേവസിക്ക് ഇന്ത്യയിൽ ഉടനീളം ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. എന്നാൽ, സ്റ്റീഫൻ ദേവസി ആകെ മൂന്ന് ചിത്രങ്ങൾക്കാണ് സംഗീതം നൽകിയിരിക്കുന്നത്.
2003 ൽ മോഹൻലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം നൽകിയത്. പക്ഷേ, പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വൻ ഫ്ലോപ്പായിരുന്നു. അതോടെ ആരും വിളിക്കാതെയായി. അതിനു ശേഷം 2013 ലാണ് കെ ക്യൂ എന്ന ചിത്രം ചെയ്തത്. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നീരാളിയിൽ സംഗീതം ചെയ്തത്.
എന്തു കൊണ്ട് സിനിമയിൽ അധികം ശോഭിക്കൻ കഴിഞ്ഞില്ല എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സ്റ്റീഫൻ ദേവസി. മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന നേരേ ചൊവ്വെയിലൂടെയായിരുന്നു സ്റ്റീഫന്റെ തുറന്നു പറഞ്ഞത്. ‘പല സംവിധായകന്മാരുടെ അടുത്തും ചാൻസ് തേടി പോയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും എന്റെ പ്രോഗ്രാമിനെ കുറിച്ചാണ് പറയാനുളളത്. തനിയ്ക്ക് ഇഷ്ടമുള്ള സംവിധായകരുടെ അടുത്തേയ്ക്കാണ് താൻ അധികവും പോയിട്ടുള്ളത്. നല്ല മ്യൂസിക്കൽ സിനിമ വരുമ്പോൾ അറിയിക്കാമെന്നാണ് അവരുടെ മറുപടി. ചിലപ്പോൾ പെട്ടെന്ന് സിനിമ വരും. അങ്ങനെ വന്ന ചിത്രമാണ് അജോയ് വർമയുടെ നീരാളി.- സ്റ്റീഫൻ പറയുന്നു.