'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'
'ഹനാൻ ഇങ്ങനെയാണ്, അവളെ അറിയണമെങ്കിൽ നിങ്ങൾ ഇങ്ങോട്ട് വാ'
Publish Date: Thu, 26 Jul 2018 (11:33 IST)
Updated Date: Thu, 26 Jul 2018 (12:15 IST)
യൂണിഫോമിട്ട് മീൻ വിറ്റ ഹനാൻ എന്ന പെൺകുട്ടിയെ വിമർശിച്ചവർക്ക് മറുപടിയുമായി സുഹൃത്തുക്കൾ രംഗത്ത്. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ അന്‍സലും അബുവുമാണ് ഹനാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഹനാനെ ഞങ്ങൾക്ക് കുറേ നാളുകളായി നേരിട്ട് പരിചയമുള്ളവരാണെന്നും ഇവർ പറയുന്നു.
"വിമർശിക്കുന്നവർക്ക് അവളെ നേരിട്ട് അറിയില്ലായിരിക്കു. അവളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് അറിയണമെങ്കിൽ തൊടുപുഴയിലേക്ക് വാ, ഞങ്ങൾ പറഞ്ഞുതരാം ഹനാൻ ആരാണെന്ന്. ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവൾ.
സത്യം അറിയാതെയാണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത്, സ്വയം എന്തൊക്കെയോ നേടാൻ വേണ്ടിയാണ് പലരും ഇങ്ങനെയുള്ള പോസ്‌റ്റുകൾ ഇടുന്നത്" എന്നും ഇവർ വീഡിയോയിൽ പറയുന്നു. ഇന്നലെ വൈകിട്ട് ഹനാന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ഇത് സിനിമ പ്രചരണത്തിന്‍റെ ഭാഗമായാണ് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടതെന്നുമാണ് പ്രചരിച്ചത്.