ശരിയായ ഇസ്ലാമിന് മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാനാകില്ല എന്ന് ഹാദിയ. മാതാപിതാക്കളെ ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ പ്രതികരണത്തിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസം വീട്ടുകാരെ ഉപേക്ഷിച്ച് ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ഷഹാനയെ വിമർശിച്ചാണ് ഹാദിയ ഇങ്ങനെ പറഞ്ഞതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്നേഹിച്ച് വിവാഹം കഴിച്ചതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് അറിയിച്ച് തിരുവനന്തപുരത്ത് ഹാരിസണും ഷെഹാനയും രംഗത്തെത്തിയിരുന്നു. പൊലീസ് കേസന്വേഷിക്കുകയും ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നിലെന്നും അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹാരിസൺ പറയുന്നു. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കവിനെപോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു.
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്ന് ഷഹാന പറയുന്നു.