പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണം: ബിജെപി നേതാവ്
ബോളിവുഡ് സുന്ദരിയെ ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കരുതെന്ന് ബിജെപി നേതാവ്
Publish Date: Fri, 25 May 2018 (11:59 IST)
Updated Date: Fri, 25 May 2018 (12:01 IST)
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ ഇന്ത്യയിൽ നിന്നും ഓടിക്കണമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് വിനയ് കാത്യാർ. ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ പ്രിയങ്ക സന്ദർശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്.
റോഹിംഗ്യ മുസ്ലിംങ്ങളോട് കരുണ കാണിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം. പ്രിയങ്ക ചോപ്രയെ പോലുള്ളവര്‍ക്ക് റോഹിംഗ്യന്‍ മുസ്ലിംങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. പ്രിയങ്ക ഒരിക്കലും മുസ്ലിം അഭയാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് വിനയ് കാത്യാര്‍ പറഞ്ഞു.
യുണിസെഫിന്റെ ബാലാവകാശ ഗുഡ്‌വില്‍ അംബാസഡറായ പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാംപ് സന്ദര്‍ശിച്ചത്. ഇവര്‍ക്ക് അകമഴിഞ്ഞ പരിരക്ഷയും പിന്തണുയും നല്‍കണമെന്ന് സോഷ്യല്‍ മീഡിയ വഴി ഇവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ മുസ്ലിംങ്ങള്‍ എല്ലാം ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകണമെന്ന് പറഞ്ഞ ബിജെപിയുടെ ഉത്തര്‍ പ്രദേശിലെ പ്രമുഖ നേതാവാണ് വിനയ് കാത്യാര്‍.