കടൽ പ്രക്ഷുബ്ധം; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

Webdunia
ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (11:33 IST)
ഗോൾഡെൻ ഗ്ലോബ് യാത്രക്കിടെ പക്ഷുബ്ധമായ  കടലിൽ അപകടത്തിൽ പെട്ട മലയാളി നവികൻ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി രക്ഷാ പ്രവർത്തകർ കണ്ടെത്തി. കഴിഞ്ഞ ദിവസം പായ്‌വഞ്ചിയിരിക്കുന്ന ഇടത്തെക്കുറിച്ച് ധാരണ ലഭിച്ച രക്ഷ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ നാവികസേനയുടെ പി 81 വിമാനമാണ് പായ്‌വഞ്ചി കണ്ടെത്തിയത്. 
 
രക്ഷാ സംഘത്തോട് റേഡിയോ സന്ദേശങ്ങളിലൂടെ അഭിലാഷ് ടോമിക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ട്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് നടുവിന് സരമായ പരിക്ക് പറ്റിയ നിലയിലാണ് അഭിലാഷ് ടോമി ഉള്ളത്. ഓസ്ട്രേലിയൻ പ്രതിർരോധ വകുപ്പും ഇന്ത്യൻ നാവിക സേനയും രണ്ട് കപ്പലുകളിൽ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പലുകൾക്ക് പായ്‌വഞ്ചിയുടെ അടുത്തെത്താൻ സാധിക്കുന്നില്ല.
 
നിലവിൽ ആവശ്യമായ മരുന്നും ഭക്ഷനവും അഭിലാഷ് ടോമിക്ക് എത്തിച്ചു നൽകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പായ്‌വഞ്ചിയിൽ താൻ സുരക്ഷിതനാണെന്നും എന്നാൽ നടുവിനു പരിക്കേറ്റതിനാൽ പായ്‌വഞ്ചിയിൽനിന്നും ഇറങ്ങാൻ സാധിക്കില്ലെന്നുമായിരുന്നു അഭിലാഷ് ടോമി അവസാമായി നൽകിയ സന്ദേശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചു; ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി

ഹോര്‍മുസ് കടലിടുക്ക് മുതല്‍ ആണവകരാര്‍ വരെ: അമേരിക്കയും ഇറാനും ഒപ്പുവെക്കാന്‍ പോകുന്ന 5 കരാറുകള്‍

കേരളത്തിനു പനിക്കുന്നു; മഴക്കാലപൂർവ്വ ശുചീകരണം പാളിയത് തിരിച്ചടിയായി

യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം; ജയ്ശങ്കര്‍ റൂബിയോയെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി

എല്‍ നിനോയുടെ വരവ് ഐഎംഡി സ്ഥിരീകരിച്ചു; ഇന്ത്യയിലെ മണ്‍സൂണിന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments