കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന രാജിവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഈ വാർത്ത കൊണ്ടാടിയതോടെ റിപ്പോർട്ട് നിഷേധിച്ച് ദിവ്യ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഗാന്ധി ജയന്തി നിനത്തിൽ കോൺഗ്രസ് വർധയിൽ സംഘപടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കാതിരുന്നതോടെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി അപമാനിച്ചു എന്ന പരാതിയിൽ ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിക്കുകയും രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യാനുള്ള ചുമതല നിഖിൽ ആൽവയ്ക്കു കൈമാറുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.