Publish Date: Wed, 03 Oct 2018 (18:25 IST)
Updated Date: Wed, 03 Oct 2018 (18:33 IST)
ഡൽഹി: കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന രാജിവച്ചതായി സൂചന. ഗാന്ധി ജയന്തി നിനത്തിൽ കോൺഗ്രസ് വർധയിൽ സംഘപടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കാതിരുന്നത് കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിമൂലമാനെന്നാണ് റിപ്പോർട്ടുകൾ.
തന്റെ ചുമതലകൾ നിഖിൽ ആൽവയ്ക്കു കൈമാറിയതാണ് ദിവ്യ കോൺഗ്രസ് നേതൃത്വവുമായി അകലാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി അപമാനിച്ചു എന്ന പരാതിയിൽ ദിവ്യ സ്പന്ദനക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നേതൃത്വവുമായി ദിവ്യയുടെ അകൽച്ച.
സംഭവത്തിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിക്കുകയും രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യാനുള്ള ചുമതല നിഖിൽ ആൽവയ്ക്കു കൈമാറുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതേവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.