ബിഗ് ബോസ് തരികിട സാബുവിന്റെ ഒളിത്താവളം?
തരികിട സാബുവിനെ ഒഴിവാക്കണം?
Publish Date: Sat, 30 Jun 2018 (10:04 IST)
Updated Date: Sat, 30 Jun 2018 (10:13 IST)
ജനപ്രിയ റിയാലിറ്റിഷോ ബിഗ് ബോസില്‍ നിന്ന് തരികിട സാബുവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ബിജെപി ജില്ലാനേതൃത്വം ഏഷ്യാനെറ്റ് എംഡിയ്ക്ക് പരാതി നല്‍കി.
സോഷ്യല്‍ മീഡിയയിലൂടെ യുവമോര്‍ച്ചയുടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന ലസിത പാലയ്ക്കലിനെ പരസ്യമായി അപമാനിച്ചയാളാണ് തരികിട സാബു. തന്റെ നാലാം ഭാര്യയായി കിടപ്പറയിലേയ്ക്ക് ക്ഷണിച്ച് യുവതിയെ പരസ്യമായി അപമാനിച്ച ആളാണ് ഇയാള്‍.
ഇതുസംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതി നിലനില്‍ക്കെയാണ് സമൂഹ്യദ്രോഹിയായ ഇയാളെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതും ഇതുകൊണ്ടാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.