Webdunia - Bharat's app for daily news and videos

Install App

രസത്തിന് രുചിപോരാ, നവവരൻ വിവാഹം വേണ്ടെന്നുവച്ച് മടങ്ങി; കല്യാണപ്പന്തലിൽ നടന്നത് നാടകീയ സംഭവങ്ങൾ !

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (18:29 IST)
രസത്തിന്റെ പേരിൽ ഒരു കല്യാണം മുടങ്ങുക. ചില സിനിമകളിലെ കോമഡി രംഗങ്ങളിൽ നമ്മൽ ഇത്തരം സാഹചര്യങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇതിനെ കോമഡിയായി കാണാൻ കഴിയില്ലല്ലോ. രസം മോശമായതിന്റെ പേരിൽ കല്യാണ മുടങ്ങിയ സംഭവം നടന്നത് നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിലാണ്. 
 
നമുക്ക് അത്ഭുതമായി തോനിയേക്കാം 2016 ഫെബ്രുവരിയിലാണ് ഈ സംഭവം ഉണ്ടാകുന്നത്. കർണ്ണാടകയിലെ തുംകൂർ ജില്ലയിൽ കല്യാണ സദ്യക്ക് മോശം രസവും സാമ്പാറുമാണ് വിളിമ്പിയത് എന്ന പേരിൽ 27കാരനായിരുന്ന വരൻ യുവതിയെ താലി ചാർത്താൻ വിസമ്മതിച്ച് തിരികെ മടങ്ങി. 
 
വിവാഹ ചടങ്ങുകൾ മുന്നോട്ടുപോകുന്നതിനിടെ വരന്റെ മാതാപിതാക്കൾ എത്തി ചടങ്ങുകൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ സദ്യക്ക് മോശം രസവും സാമ്പാറുമാണ് വിളമ്പിയത് എന്ന് അരോപിച്ച ഇവർ വിവാഹവുമായി മുന്നോട്ടുപോകാൻ താൽ‌പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു ഇതോടെ വരൻ മണ്ഡപത്തിൽനിന്നും  ഇറങ്ങി മാതാപിതാക്കൾക്കൊപ്പം മടങ്ങുകയും ചെയ്തു. 
 
കല്യാണത്തിനെത്തിയ 300ഓളം അതിധികളെ സാക്ഷിയാക്കിയാണ് വരനും വീട്ടുകാരും വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. എന്നാൽ കഥക്ക് ഹാപ്പി ട്വിസ്റ്റാണ് ഉണ്ടായത്. പെൺകുട്ടിയുടെ അകന്ന ബന്ധത്തിൽ‌പ്പെട്ട യുവാവ് വിവാഹം കഴിക്കാൻ തയ്യാറായതോടെ കല്യാണം മംഗളമായി തന്നെ നടന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments