Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സമത്വം ശബരിമലയിൽ മാത്രം മതിയോ? ടോയ്‌ലറ്റിൽ വേണ്ടേ? അമ്പലത്തിൽ പുരുഷന്മാരെ പോലെ ഷർട്ട് ഊരിയിട്ട് പോകാൻ പറ്റുമോ? - അനുശ്രീ

സമത്വം ശബരിമലയിൽ മാത്രം മതിയോ? ടോയ്‌ലറ്റിൽ വേണ്ടേ? അമ്പലത്തിൽ പുരുഷന്മാരെ പോലെ ഷർട്ട് ഊരിയിട്ട് പോകാൻ പറ്റുമോ? - അനുശ്രീ
, ഞായര്‍, 14 ഒക്‌ടോബര്‍ 2018 (14:07 IST)
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. പ്രതിഷേധവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടി അനുശ്രീ. 
 
സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിര്‍ത്തലിന്റെയോ കാര്യമല്ല. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ എന്ന് അനുശ്രീ പറയുന്നു.
 
എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വീഡിയോയില്‍ പറയുന്നതു പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ടു ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ? അനുശ്രീ ചോദിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമിക്കപ്പെട്ട നടി തന്റെ ചങ്ക്, നടിമാരെ നടിമാർ എന്നാല്ലാതെ പിന്നെന്താ വിളിക്കേണ്ടേ?: ബാബുരാജ്