റോട്ടിലൂടെ ഇടക്ക് പാമ്പുകൾ ഇഴഞ്ഞു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും, ആ കാഴ്ച നമുക്ക് അന്യമല്ല. എന്നാൽ ബ്രസീലിലെ തിരക്കേറിയ പാതയിലൂടെ ഭീമൻ അനക്കോണ്ട ഒരു കൂസലും കൂടാതെ ഇഴഞ്ഞുനീങ്ങുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. പോർട്ടോ വേലോ പട്ടണത്തിലെ ഹൈവെയിലൂടെ തിരക്കൊന്നും ഗൌനിക്കാതെ അനക്കോണ്ട ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
പത്ത് അടിയോളം നീളം വരുന്ന ഭീമൻ അനക്കോണ്ടയാണ് റോഡിലൂടെ ഇഴഞ്ഞു നീങ്ങിയത്. ഹൈവെ മുറിച്ചുകടന്ന പാമ്പ് സമീപത്തെ കുറ്റിക്കാടിനുള്ളിലേക്കാണ് കയറിപ്പോയത്. ജനവാസ കേന്ദ്രം കൂടിയായ നഗരപ്രദേശത്ത് അനക്കോണ്ടയെ കണ്ടതോടെ ആളുകൾ ആശങ്കയിലാണ്.
ഭക്ഷണാവശിഷ്ടങ്ങൾ വീടിന് സമിപത്ത് ഉപേക്ഷിക്കരുത് എന്നും, വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണം എന്നും പ്രദേശിക അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇരതേടിയാവാം അനക്കോണ്ട ജനവാസ കേന്ദ്രങ്ങളിൽ എത്തിയത് എത്തിയത് എന്നാണ് കരുതുന്നത്. ചതുപ്പുകളിലും മഴക്കാടുകളിലും ജിവിക്കുന്ന അനക്കോണ്ടയുടെ പ്രധാന ഭക്ഷണം ചെറു ജീവികളാണ്.