Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്കൂളിലെ പാഠപുസ്തകങ്ങൾ ഇനിമുതൽ മൊബൈൽ ആപ്പിൽ, സൌജന്യമായി ഡൌൺലോഡ് ചെയ്യാനും സംവിധാനം !

സ്കൂളിലെ പാഠപുസ്തകങ്ങൾ ഇനിമുതൽ മൊബൈൽ ആപ്പിൽ, സൌജന്യമായി ഡൌൺലോഡ് ചെയ്യാനും സംവിധാനം !
, ശനി, 4 മെയ് 2019 (16:17 IST)
ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും ഇനി മുതൽ മൊബൈൽ ആപ്പ് വഴി ലഭ്യമാകും. ഒൻപത് പത്ത് ക്ലാസുകളിൽ ഭേതഗതി വരുത്തിയ പുസ്തകങ്ങൾ ഉൾപ്പടെയാണ് മൊബൈൽ ആപ്പിലൂടെ ലളിതമായി വിദ്യർത്ഥികളിലേക്ക് എത്തിക്കുന്നത്. "SAMAGRA' എന്ന ആപ്പിലൂടെയാണ് മുഴുവൻ പാഠ പുസ്തകങ്ങളും പഠനത്തിനാവശ്യമായ മറ്റു ഡിജിറ്റൽ റിസോഴ്സ്സുകളും ലഭ്യമാക്കിയിരിക്കുന്നത്.
 
നിലവിൽ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ആപ്പിൽനിന്നും പാഠപുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാനും സാധിക്കും. www.samagra.kite.kerala.gov.in എന്ന സമഗ്രയുടെ പോർട്ടൽ വഴിയും പാഠപുസ്തകങ്ങൾ പ്രത്യേക ലോഗിംഗ് ഏതും കൂടാതെ ഡൌൺലോഡ് ചെയ്യാൻ അവസരം ഉണ്ട്. പാഠപുസ്തകങ്ങളുടെ മലയാളം ഇംഗ്ലീഷ് തമിഴ് കന്നട പതിപ്പുകൾ പോർട്ടലിൽ ലഭ്യമാണ്.
 
പോർട്ടലിലെ ടെക്സ്റ്റ്ബുക്ക് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്. മീഡിയം, ക്ലാസ്, വിഷയം എന്നിവ നൽകിയാൽ പാഠപുസ്തകങ്ങളുടെ പി ഡി എഫ് കോപ്പി ഡൌൺലോഡ് ചെയ്യാം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ക്കെതിരെയും പരാതിയില്ല, ആത്മഹത്യാശ്രമം ക്ലാസ് മുടങ്ങിയ വിഷമത്തിലെന്ന് പെണ്‍കുട്ടി