Publish Date: Thu, 27 Sep 2018 (13:15 IST)
Updated Date: Thu, 27 Sep 2018 (13:18 IST)
കോച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഇരയുടെ പേര് വെളിപ്പെടൂത്തിയ സംഭവത്തിൽ നടൻ അജൂ വർഗ്ഗീസിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.
അജു വർഗ്ഗീസ് തന്റെ പേര് പരാമർശിച്ച് സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും അജുവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അക്രമത്തിനിരയായ നടി നൽകിയ സത്യവാങ്മൂലം അഗീകരിച്ചുകൊണ്ടാണ് അജുവിനെതിരെയുള്ള കേസ് റദ്ദാക്കിയതായി കോടതി വ്യക്തമാക്കിയത്.
നടി അക്രമിക്കപെട്ടതിനു ശേഷമുള്ള വിവദങ്ങളിൽ, നടിക്കും പ്രതിസ്ഥനത്തുള്ള ദിലീപിനും അരുപോലെ പിന്തുണ നൽകുന്നു എന്നതരത്തിൽ അജു വർഗ്ഗീസ് ഇട്ട പൊസ്റ്റിൽ ഇരയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് കളമശ്ശേരി പൊലീസ് അജു വർഗ്ഗീസിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.