Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് 10 മിനുറ്റ് മുൻപ്; പ്രസവം ശുചിമുറിയിൽ; അനുഭവം പങ്കുവച്ച് മോഡൽ

ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുമിനുറ്റ് മുമ്പ് മാത്രമാണ് എറിന്‍ ലാങ്മെയ്ഡ് എന്ന 23കാരിയായ മോഡല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് 10 മിനുറ്റ് മുൻപ്; പ്രസവം ശുചിമുറിയിൽ; അനുഭവം പങ്കുവച്ച് മോഡൽ

തുമ്പി ഏബ്രഹാം

, ശനി, 16 നവം‌ബര്‍ 2019 (09:43 IST)
ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുമിനുറ്റ് മുമ്പ് മാത്രമാണ് എറിന്‍ ലാങ്മെയ്ഡ് എന്ന 23കാരിയായ മോഡല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. 37 ആഴ്ചയായിരിക്കെ എറിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നും അവള്‍ക്ക് യാതൊരുവിധ മാറ്റങ്ങളും കണ്ടിരുന്നില്ല. നിറവയറുണ്ടായിരുന്നില്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ല, അവള്‍ ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകിരിച്ചിരുന്നുവെന്നും തന്‍റെ എല്ലാ വസ്ത്രങ്ങളും പാകമായിരുന്നുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. എറിനും പങ്കാളിയും കുഞ്ഞിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇവര്‍ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇസ്ല എന്നാണ് മകള്‍ക്ക് ഇവര്‍ പേരിട്ടിരിക്കുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല നട ഇന്ന് തുറക്കും; യുവതികളെത്തിയാൽ തടയാൻ സാധ്യത