ഗർഭിണികൾ ഒരോ ചെറിയ കാര്യത്തിൽപോലും വലിയ ശ്രദ്ധ നൽകണം. ചെറിയ അശ്രദ്ധകൾ പോലും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കാം. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ശീലം എല്ലാവർക്കും ഉള്ളതാണ് ഇത് ആരോഗ്യകരമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മിക്ക ആളുകളും ഇത് തുടരുന്നതും. എന്നാൽ ഗർഭിണികൾ ഈ ശീലം ഒഴിവാക്കണം.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിലൂടെ പ്ലാസ്റ്റിക്കിന്റെ അംശം വെള്ളത്തിൽ ചേരുന്നതാണ് അപകടം ഉണ്ടാക്കുന്നത്, പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ബിസ്ഫെനോൾ എന്ന രാസപദാർത്ഥം ഗർഭീണികളുടെ ഉള്ളിൽ എത്തുന്നതിന് കാരണമാകും. ഇത് ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തെ തടസപ്പെടുത്തുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്ന ഗർഭിണികൾക്ക് അമിത വണ്ണമുള്ള കുട്ടികൾ ജനിക്കുന്നതായി നേരത്തെ തന്നെ പഠനങ്ങളിൽ കണ്ടെത്തിയതാണ്.
ഈ ശീലം കുട്ടിയുടെയും, അമ്മയുടെയും ഹോർമോൺ സന്തുലിതാവസ്ഥയെ തന്നെ തകർക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നതിലൂടെ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളും, പോളി പ്രൊപ്പലീൻ, നൈലോൺ, പോളിത്തിലീൻ ടെറഫ്തലേറ്റ്, എന്നീ രാസപഥാർത്ഥങ്ങളും ശരീരത്തിലെത്തുന്നതായാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.