Webdunia - Bharat's app for daily news and videos

Install App

പല്ലുകളെ സംരക്ഷിച്ച് മുഖഭംഗി കൂട്ടാം!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (17:32 IST)
പല്ലുകള്‍ മുഖസൗന്ദര്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എത്രഭംഗിയുണ്ടെങ്കിലും പല്ലുകള്‍ മോശമായിരുന്നാല്‍ ആരും മുഖത്തുനോക്കില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നത് പല്ലുകളെ സംരക്ഷിക്കാന്‍ സഹായകമാണ്. എന്തെങ്കിലും കഴിച്ചാല്‍ ഉടന്‍ തന്നെ വാ കഴുകുക. പല്ലുകള്‍ക്കുള്ളില്‍ ഒന്നും തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ അത് ദന്തക്ഷയത്തിന് കാരണമാകും. അതുപോലെ വായ്നാറ്റം ഒഴിവാക്കാന്‍ പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച് വായിലേക്ക് പുക പിടിക്കുന്നതും നല്ലതാണ്.
 
ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുന്നതും വായ്നാറ്റം മാറ്റും. ഉപ്പും ഉമ്മിക്കരിയും ചേര്‍ത്ത് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവോള ഉപയോഗിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം; ആരോഗ്യത്തിന് ഹാനികരം!

ഇന്ത്യയില്‍ കൗമാരക്കാരിലും യുവാക്കളിലും ഹൃദയാഘാത സാധ്യത ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം

മഴക്കാലത്തെ ആരോഗ്യം, കർക്കടകത്തിൽ സ്ത്രീകൾ പാലിക്കേണ്ട പ്രത്യേക ആരോഗ്യശീലങ്ങൾ

ദൈവങ്ങളുടെ ഫലം എന്നറിയപ്പെടുന്നു പേരയ്ക്ക; മറ്റൊരു ഫലത്തിനും അവകാശപ്പെടാനാകാത്ത ഗുണങ്ങള്‍!

ഹെപ്പറ്റൈറ്റിസ്-ബി, സി പോലുള്ള മാരകരോഗങ്ങള്‍ വേഗം കണ്ടെത്താനും വാക്സിനേഷന്‍ വ്യാപകമാക്കാനും നടപടിയെടുക്കും: മന്ത്രി കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments