Webdunia - Bharat's app for daily news and videos

Install App

ഹോം മെയിഡ് മാമ്പഴ കുൽഫി

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (19:46 IST)
കുൽഫി പ്രായഭേതമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. കുട്ടികൾക്കാവട്ടെ കുൽഫി എന്ന് കേട്ടാൽ തന്നെ ആവേശമാണ്. അവർക്കായി നല്ല മാമ്പഴ കുൽഫി വീട്ടിലുണ്ടാക്കിയാലോ ?
 
മാമ്പഴ കുൽഫി ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 
 
പാല്‍ - രണ്ട് കപ്പ്
ആല്‍ഫോണ്‍സോ മാങ്ങകള്‍ - രണ്ടെണ്ണം 
പഞ്ചസാര - രണ്ട് സ്പൂണ്‍
കോണ്‍ഫ്ലോര്‍ - ഒരു ടേബിള്‍സ്പൂണ്‍
കശുവണ്ടി പരിപ്പ് - ഒരു സ്പൂണ്‍ ചെറുതായി നുറുക്കിയത്
ബദാം - ഒരു സ്പൂണ്‍ ചെറുതായി നുറുക്കിയത് 
കുറച്ച്‌ കുല്‍ഫി അച്ചുകള്‍, ഇല്ലെങ്കിൽ ചെറിയ സ്റ്റീൽ ഗ്ലാസുകളായാലും മതി 
 
മാമ്പഴ കുൽഫി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം
 
ആ‍ദ്യം മാമ്പഴം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് പേയ്സ്റ്റാക്കി എടുക്കുക. കഴുവണ്ടിയും ബദാമും ചെറുതായി ഇടിച്ച് മാറ്റി വക്കുക. ശേഷം പാൽ കുറഞ്ഞ ഫ്ലേമിൽ ചൂടാക്കാൻ വക്കുക. കട്ടിയാവുന്നതിനാണ് ഇത്. ഇതിലേക്ക് പഞ്ചസാര അലിയിച്ച് ചേർക്കുക. തുടർന്ന് കോൺഫ്ലോർ ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കുക. 
 
ഈ സമയം അരിഞ്ഞു വച്ചിരിക്കുന്ന കശുവണ്ടിയും ബദാമും ചേർക്കാം. ഈ മിശ്രിതം നന്നായി കട്ടിയായ ശേഷം ഉടച്ചുവച്ചിരിക്കുന്ന മാമ്പഴം ചേർത്ത് അൽ‌പനേരം കൂടി വേവിക്കുക. ശേഷം. ഇത് തീയിൽ നിന്നും മാറ്റി തണുപ്പിക്ക. തണുപ്പിച്ച മിശ്രിതം നന്നായി മിക്സിയിൽ അടിച്ച ശേഷം കുൽഫി അച്ചുകളിലാക്കി 5 മുതൽ 6 മണിക്കൂർ വരെ ഫ്രീസറിൽ വക്കുക. മാമ്പഴ കുൽഫി റെഡി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments