Publish Date: Mon, 09 Jul 2018 (15:48 IST)
Updated Date: Mon, 09 Jul 2018 (15:51 IST)
നാലാം വാർഷികത്തിൽ അമ്പരപ്പിക്കുന്ന ഓഫർ പ്രക്യാപിച്ച് ചൈനീസ് സ്മാർട്ട് ഫോൺ ബ്രാന്റായ ഷവോമി. ജൂലൈൽ 10 മുതൽ 12 വരെയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 4രൂപയുടെ ഫ്ലാഷ് സെയിൽ ഒരുക്കിയാണ് ഷവോമി ഉപഭോക്താക്കളെ അമ്പരപ്പിചിരിക്കുന്നത്.
ഓഫർ പ്രകാരം 55 ഇഞ്ചിന്റെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവി, റെഡ്മി വൈ 2, റെഡ്മി നോട്ട് ഫൈവ് പ്രോ, എംഐ ബാന്‍ഡ് 2 എന്നിവ വെറും 4 രൂപക്ക് സ്വന്തമാക്കാം
നാലാം വാർഷികത്തിന്റെ ഭാഗമായി മറ്റ് ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. എം ഐ മാക്സ് 2 എം ഐ മാക്സ് 2 പ്രോ എന്നീ ഫോണുകൾക്ക് വിലയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എസ് ബി ഐ കാട് ഉപയോഗിച്ചും പേടീഎം ഉപയോഗിച്ചു പർച്ചേസ് ചെയ്യുമ്പോൾ പ്രത്യേക ക്യാഷ് ബാക്ക് ഓഫറും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. നാലാം വാർഷികം പ്രമാണീച്ച് ഓട്ടൂമീക്ക ഫോണുകൾക്കും വിലയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി.