Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടെലികോം രംഗത്തെ ജിയോയുടെ അധിപത്യം മറികടക്കാൻ വലിയ നിക്ഷേപത്തിനൊരുങ്ങി വോഡഫോൺ-ഐഡിയ !

ടെലികോം രംഗത്തെ ജിയോയുടെ അധിപത്യം മറികടക്കാൻ വലിയ നിക്ഷേപത്തിനൊരുങ്ങി വോഡഫോൺ-ഐഡിയ !
, തിങ്കള്‍, 11 ഫെബ്രുവരി 2019 (16:47 IST)
രാജ്യത്തെ ടെലികോം വിപണിയിൽ ആധിപത്യം നിലനിർത്തുന്ന ജിയോയെ മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാനപനമായ വോഡഫോൻ ഐഡിയ. ജിയോക്ക് ശക്തമായ മത്സരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വോഡഫോണും ഐഡിയയും ലയിച്ചുചേർന്ന് ഒറ്റക്കമ്പനിയായി മാറിയത്. എന്നിട്ടും ജിയോ വിപണിയിൽ കുതിപ്പ് തുടർന്ന സാഹചര്യത്തിലാണ് കൂടുതൽ നിക്ഷേപം നടത്തി കമ്പനിയെ മുന്നിലെത്തിക്കാൻ വോഡഫോൻ ഐഡിയ തീരുമാനിച്ചിരിക്കുന്നത്.
 
അടുത്ത 15 മാസത്തിനുള്ളിൽ 20,000 കോടി രൂപ നിക്ഷേപം നടത്തി കമ്പനിയെ കൂടുതൽ ശക്തമാക്കാനാണ് വോഡഫോൺ ഐഡിയ ലക്ഷ്യമിടുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ നിക്ഷേപം നടത്തുന്നതിനായി മറ്റി വച്ച 2700 കോടി രൂപയിൽ നിന്നുമാണ് ഈ തുക കണ്ടെത്തുക.  വോഡഫോൻ ഗ്രൂപ്പ് 11,000 കോടിയും ആദിത്യ ബിർള ഗ്രൂപ്പ് 7250 കോടിയും നിക്ഷേപം നടത്തുമെന്ന് വൊഡഫോണ്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അക്ഷയ മൂണ്‍ദ്ര പറഞ്ഞു.
 
അധിക നിക്ഷേപം നടത്തി ജിയോക്ക് സമാനമായ കൂടുതൽ ഓഫറുകളും പ്ലാനുകളും പ്രഖ്യാപിക്കുക എന്നതായിരിക്കും വോഡഫോൺ ഐഡിയ പ്രയോഗിക്കാൻ പോകുന്ന പ്രധാന തന്ത്രം. ഇപ്പോൾ തന്നെ ജിയോക്ക് സമാനമായ രീതിയിൽ പല ഓഫറുകളും വോഡഫോൺ ഐഡിയ നൽകുന്നുണ്ട്. അതേ സമയം ടെൽകൊം രംഗത്തെ അടിസ്ഥാന സൌകര്യങ്ങൾ ബ്രൂക്ക്ഫീൽഡ്സ് എന്ന കമ്പനിക്ക് 1.07ലക്ഷം കോടി രൂപക്ക് വിൽപ്പന നടത്തി. നിക്ഷേപം വർധിപ്പിക്കാനാണ് ജിയോയുടെയും തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധന തർക്കത്തിനിടെ ഭർത്താവ് 5 മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്നു, ഒരു രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി !