നാളികേരത്തിന്റെ നാട്ടിൽ തേങ്ങക്കുള്ള പ്രാധന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. തേങ്ങ നമ്മുടെ അഹാരത്തിന്റെ ഭാഗമാണ് എന്ന് പറയുന്നതിനേക്കാൾ നല്ലത് അവിഭാജ്യ ഘടകമാണ് എന്ന് പറയുന്നതായിരിക്കും. എല്ലാ ദിവസവും തേങ്ങ ഏതെങ്കിലുമൊക്കെ രൂപത്തിൽ നമ്മുടെ ശരീരത്തിൽ എത്താറുണ്ട്.
ആരോഗ്യത്തിന് ഏറെ നല്ലതാണ് തേങ്ങയും തേങ്ങാ പാലും. ശരീരത്തിലെ പല പ്രശ്നങ്ങളെ ചെറുക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും തേങ്ങാ പാലിന് വലിയ കഴിവാണുള്ളത്. കോളസ്ട്രോളിനെ ചെറുക്കുന്നതിനുള്ള എറ്റവും ആരോഗ്യകരമായ ഒരു മാർഗമാണ് തേങ്ങാ പൽ എന്ന് പറയാം.
ഇന്ന് പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഫാറ്റി ലിവർ മദ്യപാനവും ജങ്ക് ഫുഡുകളുമെല്ലാമാണ് ഇതിന് പ്രധാന കാരണം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥയെ ഫലപ്രദമയി ചെറുക്കാൻ തേങ്ങാ പാലിനാക്കും. തേങ്ങാ പാൽ ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കം ചെയ്യുകയും കരളിൽ കൊഴുപ്പ് അടിയുന്നതിനെ ചെറുക്കുകയും ചെയ്യും.