Webdunia - Bharat's app for daily news and videos

Install App

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സേവന നിരക്കുകൾ ഉയർത്താനൊരുങ്ങി എയര്‍ടെലും വോഡഫോണും ഐഡിയയും

ഗോൾഡ ഡിസൂസ
ചൊവ്വ, 19 നവം‌ബര്‍ 2019 (13:58 IST)
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സേവന നിരത്തുകൾ ഉയർത്താനൊരുങ്ങുകയാണ് എയര്‍ടെലും ഐഡിയയും വോഡാഫോണും. സുപ്രീം കോടതി വിധിയെയും തുടര്‍ന്ന്, വന്‍തുക കുടിശ്ശികയുള്ള എയര്‍ടെലും ഐഡിയയും വോഡാഫോണും കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരക്കുകള്‍ ഡിസംബര്‍ മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനികള്‍ അറിയിച്ചത്. 
 
തങ്ങളുടെ ബിസിനസിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ദ്ധന ആവശ്യമാണെന്ന് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് തങ്ങള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ പുറത്തിറക്കിയ പ്രസ്താവനായില്‍ പറഞ്ഞു. 
 
ഡിസംബര്‍ 1 മുതല്‍ തന്നെ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് വോഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30- ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments