Webdunia - Bharat's app for daily news and videos

Install App

പെട്രോളും വേണ്ട, ഡീസലും വേണ്ട, ഇലക്ട്രിക്കുമല്ല; കിടിലൻ ബൈക്കുമായി ടിവിഎസ് !

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (18:37 IST)
പെട്രോളും ഡീസലും വേണ്ടാത്ത ബൈക്കുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് കാരണം ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണല്ലോ. എന്നാൽ ഇത് മൂന്നും വേണ്ടാത്ത ഒരു ബൈക്കുമായി എത്തിയിരിക്കുകയാണ് ടിവിഎസ്. എഥനോൾ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന അപ്പാചെ വേരിയന്റിനെയാണ് ടിവിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 1.20 ലക്ഷമാണ് വാഹനത്തിന്റെ വില 
 
അപാച്ചെ ആർടിആർ 200 എഫ്ഐ ഇ100 എന്നാണ് വാഹനത്തിന്റെ പേര്. കഴിഞ്ഞ ഓട്ടോ എക്സ്‌പോയിലാണ് സ്വപ്ന വാഹനത്തെ ടിവിഎസ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ധന ലഭ്യത കണക്കിലെടുത്ത് മഹരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ വാഹനം വിൽപ്പനക്കെത്തുക. 
 
കാഴ്ചയിൽ റഗുലർ അപ്പാചെ ആർടിആർ 200ന് സമാനമാണ് എഥനോൾ അപ്പാചെയും. പരിസ്ഥിതി സൗഹാർദ്ദത്തെ സൂചിപ്പിക്കുന്ന പച്ച നിറത്തിലുള്ള ബോഡി ഗ്രാഫിക്സും. ഇന്ധനം എഥനോളാണ് എന്ന് സൂചിപ്പിക്കുന്ന പ്രത്യേക ലോഗോയും മാത്രമാണ് വ്യത്യാസം.
 
8500 ആർപിഎമ്മിൽ 20.7 ബിഎച്ച്‌പി കരുത്തും 7000 ആർപി എമ്മിൽ 18.1 എൻഎം ടോർക്കും സൃഷ്ടിക്കുന്ന E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 5 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ ഉള്ളത്. 129 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments