Publish Date: Thu, 04 Jul 2019 (14:53 IST)
Updated Date: Thu, 04 Jul 2019 (15:02 IST)
കോംപാക്ട് എസ്യുവിയായ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഈ മാസം എട്ടിന് പുതിയ ഡസ്റ്ററിനെ റെനോ വിപണിയിൽ എത്തിക്കും അടിസ്ഥാന വേരിയന്റുകളിൽ വിലയിൽ വ്യത്യാസമില്ലാതെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.
7.99 ലക്ഷം രൂപയാണ് പുതിയ ഡസ്റ്ററിന്റെ അടിസ്ഥാന വേരിയന്റിന്റെ എക്സ് ഷൊറൂം വില അതേസമയം ഡസ്റ്ററിന്റെ ഉയർന്ന വകഭേതങ്ങളിൽ വിലയിൽ വ്യത്യാസം ഉണ്ടായിരിക്കും. വേരിയന്റുകളുടെ എണ്ണത്തിൽ മാറ്റമൊന്നും ഇല്ല. എന്നാൽ വാഹനത്തിന്റെ മിഡ്റേഞ്ച് വേരിയറ്റിൽ ഫോർ വീൽ ഡ്രൈവ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. നെരത്തെ വാഹനത്തിന്റെ ഉയർന്ന വകഭേതത്തിൽ മാത്രമായിരുന്നു ഫോർവീൽ ഡ്രൈവ് ഉണ്ടായിരുന്നത്.
ക്രോം ഫിനിഷോടുകൂടിയ ഗ്രില്ലുകൾ, റണ്ണിംഗ് ലാമ്പുകളോട് ചേർന്നുള്ള പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, ഉയർന്ന ബോണറ്റ് ലൈൻ, പർഷ്കരിച്ച ബംബറുകൾ എന്നിവയാണ് പുറമേ നിന്നുള്ള കാഴ്ചയിൽ പുതിയ ഡസ്റ്ററിലെ മാറ്റങ്ങൾ. ഇന്റീരിയറിൽ പരിഷ്കരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ക്രോം ഫിനിഷോടു കൂടിയ ഡാഷ്ബോർഡും പുതുതായി നൽകിയിരിക്കുന്നു. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിൽ തന്നെയാണ് പുതിയ ഡസ്റ്ററും വിപണിയിൽ എത്തുന്നത്.
webdunia
Publish Date: Thu, 04 Jul 2019 (14:53 IST)
Updated Date: Thu, 04 Jul 2019 (15:02 IST)