Publish Date: Thu, 23 Dec 2021 (22:10 IST)
Updated Date: Thu, 23 Dec 2021 (22:13 IST)
തുടർച്ചയായ മൂന്നാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോണ്‍ ഭീഷണിയുണ്ടെങ്കിലും വര്‍ഷാവസാന റാലിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സെന്‍സെക്‌സ് 384.72 പോയന്റ് ഉയര്‍ന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തില്‍ 17,072.60ലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്‌മോള്‍ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.