ഇന്ത്യന്‍ ഓഫ് റോഡ് എസ്‌യുവികളിൽ മഹീന്ദ്രയുടെ ഥാർ കഴിഞ്ഞിട്ടേ മറ്റേത് വാഹനത്തിനും സ്ഥാനമമൊള്ളു എന്ന് പറയാം. അത്രത്തോളം ജനപ്രീതിയാണ് ഥാറിനുള്ളത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപിച്ച് നിരവധി മാറ്റങ്ങളുമായി ഥാർ 2020 വിപണീയിലെത്തി കഴിഞ്ഞു.
AX സീരീസ്, LX സീരീസ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് ഥാർ 2020 എത്തിയിരിയ്ക്കുന്നത്. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് ടാര്‍മാക്-ഓറിയന്റഡ് വേരിയന്റും. വാഹനം ഒക്ടോബര്‍ 2 മുതൽ ഇന്ത്യന്‍ വിപണിയില്‍ വിൽപ്പനയ്ക്കെത്തും. ഒക്ടോബർ 2ന് തന്നെയാണ് വാഹനത്തിനായുള്ള ബുക്കിങ് ആരംഭിയ്ക്കുക.
150 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 2.0 ലിറ്റര്‍ T-GDi എംസ്റ്റാലിയന്‍ പെട്രോള്‍, 130 ബിഎച്ച്‌പി കരുത്തും 300 എൻഎം ടോർക്കും ഉത്പാദിപ്പിയ്ക്കുന്ന 2.2 ലിറ്റര്‍ എം-ഹോക്ക് ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ പതിപ്പുകളിലാണ് ഥാർ 2020 വിപണിയിലെത്തുന്നത്. ഇരു എഞ്ചിനുകളിലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നൽകിയിരിയ്ക്കുന്നത്.