Webdunia - Bharat's app for daily news and videos

Install App

കുതിച്ചുപായാൻ കിയ സെൽടോസ് എത്തി, വില 9.69 ലക്ഷം മുതൽ !

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (16:22 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ആദ്യ വാഹനം സെൽടോസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ അടീസ്ഥാന വകഭേതത്തിന് 9.69 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. ടെക്ക് ലൈൻ ജിടിലൈൻ എന്നിങ്ങനെ രണ്ട് വക ഭേതങ്ങളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് ടെക്‌ലൈൻ വേരിയന്റ് ലഭിക്കുക. ജിടി ലൈൻ 1.4 ലിറ്റർ ടർബോ പെട്രൊൾ എഞ്ചിന് വകഭേതമാണ്
 
ടെക് ലൈനിലെ അടിസ്ഥാന വേരിയന്റിനാണ് 9.69 ലക്ഷം രൂപ വില. ഈ വിഭാഗത്തിലെ തന്നെ ഉയർന്ന മോഡലിന് 15.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിടി ലൈനിൽ 13.49 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് വില 15.99 ലക്ഷം തന്നെ.  GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്. 
 
മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും കിയയുടെ ആദ്യ വാഹനമായ സെൽടോസിന് ലഭിക്കുന്നത്. 32035 പ്രീബുക്കിങുകളാണ് വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 15നാണ് വാഹനത്തിനായുള്ള ബുക്കിംഗ് സെൽടോസ് ആരംഭിച്ചത്. ആദ്യദിനം തന്നെ 6046 ബുക്കിങുകൾ വാഹനം സ്വന്തമാക്കിയിരുന്നു.
 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി 2 ഐ എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ടൈഗർ നോസ് ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം
 
നിണ്ടുപരന്ന ബോണറ്റും എൽ ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഇന്ഫോടെയിൻമെന്റ് സിസ്റ്റം 360 ഡിഗ്രി സറൗണ്ടബിൾ ക്യാമറ ഉൾപ്പടെയുള്ള അത്യാധുനിക സംവിധനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്ക് വളരെ വേഗത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ സജ്ജികരണം
 
1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments